കോല്‍ക്കത്ത: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം ഇന്നു രാത്രി പത്തിന് അവസാനിക്കുന്നത്. ഞായറാഴ്ചയാണു വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു സ്ഥലങ്ങളില്‍ ഇന്ന് റാലി നടത്തും.
ഭരണഘടനയുടെ 324-ാം വകുപ്പ് നല്കുന്ന അധികാരങ്ങളുപയോഗിച്ച് രാജ്യത്ത് ആദ്യമായാണ് പരസ്യ പ്രചാരണം നേരത്തേ അവസാനിപ്പിക്കാന്‍ തെര. കമ്മീഷന് തീരുമാനമെടുത്തത്. അതേസമയം, ബിജെപിയുടെ താത്പര്യപ്രകാരമാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.