കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ നിക്ഷേപ ഗ്യാരന്റി പത്രത്തിന്റെ വിതരണം 20ന് എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ അധ്യക്ഷത വഹിക്കും.
നിക്ഷേപ ഗ്യാരന്റി പത്രവിതരണം സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ് നിർവഹിക്കും. പി.എ.സി.എസ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ റ്റി.കെ വൽസൻ, പി.എ.സി.എസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. വി. രാജശേഖരൻ നായർ, എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി.ജെ അബ്ദുൾ ഗഫാർ, ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) സുരേഷ് മാധവൻ, എറണാകുളം സഹകരണ സംഘം ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) ജെ. വിജയകുമാർ, ആലപ്പുഴ സഹകരണ സംഘം ജോയിന്റ് ഡയറക്ടർ (ആഡിറ്റ്) പി.എൻ ജയലക്ഷ്മി അമ്മ, കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് അംഗങ്ങളായ പി. ഉണ്ണികൃഷ്ണപിള്ള, എം.എസ് ശ്രീവൽസൻ എന്നിവർ സംസാരിക്കും. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് സെക്രട്ടറി ശ്രീദേവി എം.എസ് സ്വാഗതവും ബോർഡ് അംഗം കെ. മധുസൂദൻ നന്ദിയും പറയും.