സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ എം.ജി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം.
കടുത്തുരുത്തി (04829-264177), കട്ടപ്പന (04868-250160), കാഞ്ഞിരപ്പള്ളി (04828-206480), കോന്നി (04682-349731), മല്ലപ്പള്ളി (0469-2681426), മറയൂർ (04865-253010), നെടുംകണ്ടം (04868-234472), പയ്യപ്പാടി (പുതുപ്പള്ളി) 0481-2351631, പീരുമേട് (04869-232373), തൊടുപുഴ (04862-228447), പുത്തൻവേലിക്കര (04842-487790) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്കാണ് പ്രവേശനം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in ൽ ലഭ്യമാണ്.
അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി/എസ്.റ്റി വിഭാഗത്തിന് 150 രൂപ) ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം. തുക കോളേജുകളിൽ നേരിട്ടും അടക്കാം. കൂടുതൽ വിവരങ്ങൾ അതത് കോളേജുകളിൽ ലഭിക്കും.