ന്യൂഡല്‍ഹി: ഞായറാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച വരാനിരിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരമുന്നണി ചര്‍ച്ചകള്‍ സജീവമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി.ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ചയും നായിഡു രാഹുലുമായി ചര്‍ച്ച നടത്തിയിരുന്നു. മോദിയെയും ബിജെപിയെയും അധികാരത്തില്‍നിന്നു പുറത്താക്കി പ്രതിപക്ഷ ഐക്യം രൂപീകരിക്കുകയാണ് നായിഡുവിന്റെ ലക്ഷ്യം.