സംസ്ഥാന സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂളും പട്ടികവർഗ്ഗ വികസനവകുപ്പും സംയുക്തമായി തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനുളളിലെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ സംസ്ഥാനതല ബി.ടെക് റെമഡിയൽ ട്യൂഷൻ ലഭ്യമാക്കുന്നു. വിദ്യാർത്ഥികൾക്ക് സൗജന്യ താമസം, ഭക്ഷണം, സ്‌കോളർഷിപ്പ് എന്നിവ നൽകും.
പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ബി.ടെക് ബിരുദം പൂർത്തിയാക്കാൻ കഴിയാത്തതും നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്നതുമായ എല്ലാ വിദ്യാർത്ഥികൾക്കും ഈ സേവനം വിനിയോഗിക്കാം. സ്വന്തം പേര്, പൂർണ്ണ മേൽവിലാസം, ഫോൺ/മൊബൈൽ നമ്പർ, പഠിക്കുവാൻ ആഗ്രഹിക്കുന്ന വിഷയങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി mfsremedialst@gmail.com മെയിൽ അയയ്ക്കുക. അല്ലെങ്കിൽ 0471-2307733/9207133385 ഈ നമ്പറുകളിൽ ബന്ധപ്പെടുക.