തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക മീഡിയ റൂം സജ്ജമാക്കിയിട്ടുണ്ട്. മാര്‍ ഇവാനിയോസ് നഗറിലെ ബഥനി നവജീവന്‍ ഫിസിയോതെറാപ്പി കോളജിലാണ്് മീഡിയ സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെന്‍ഡ് വെബ്സൈറ്റ് വഴിയാകും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫലം ലഭ്യമാക്കുക.
തെരഞ്ഞെടുപ്പ് കമ്മിഷന്റെതന്നെ വോട്ടര്‍ ഹെല്പ്പ്ലൈന് എന്ന ആപ്പ് വഴിയും തത്സമയം ഫലസൂചനകള്‍ ലഭിക്കും. ട്രെന്‍ഡ് വെബ്സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മീഡിയ സെന്ററില്‍ ബിഗ് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. നിയമസഭാ മണ്ഡലം തിരിച്ചുള്ള ലീഡ് നില അടക്കമുള്ള വിവരങ്ങള്‍ ബിഗ് സ്ക്രീനില്‍ ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമാകും മീഡിയ സെന്ററിലേക്കു പ്രവേശനം.