പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇക്കുറി രേഖപ്പെടുത്തിയത് റെക്കോഡ് പോളിംഗും വോട്ടിംഗ് ശതമാനവും. മണ്ഡല ചരിത്രത്തില്‍ ആദ്യമായി വോട്ടിംഗ് ശതമാനം 70 കടന്നു. വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നതും ഇത് ആദ്യം. 74.19 ശതമാനമാണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം. ആകെയുള്ള 13,78,587 പേരില്‍ 10,22,763 പേര് വോട്ട് ചെയ്തു.
പോളിംഗ് ശതമാനം കൂടുതല്‍ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമാണ്. കാഞ്ഞിരപ്പള്ളിയില്‍ ആകെയുള്ള 178708 വോട്ടര്‍മാരില്‍ 139316 പേരും വോട്ട് ചെയ്തു. ശതമാനം 77.96. റാന്നിയില്‍ 70.63 ആണ് വോട്ടിംഗ് ശതമാനം. ഇവിടെ ആകെയുള്ള 190664 പേരില്‍ 134659 പേര് വോട്ട് ചെയ്തു. പൂഞ്ഞാറില്‍ 77.27 ആണ് ശതമാനം. 178735 വോട്ടര്‍മാരില്‍ 138101 പേര് വോട്ട് ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ ശതമാനത്തില്‍ മുന്നില്‍ അടൂരാണ്. 76.71ശതമാനം. 202959 വോട്ടര്‍മാരില്‍ 155682 പേര് വോട്ട് ചെയ്തു. ഏറ്റവും അധികം വോട്ടര്‍മാരുള്ള മണ്ഡലമായ ആറന്മുളയില് 72 ശതമാനം പോളിംഗ് നടന്നൂ. 227770 വോട്ടര്‍മാരുള്ള ഈ മണ്ഡലത്തില്‍നിന്നും 163996 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു.
ആകെ 205046 വോട്ടര്‍മാരുള്ള തിരുവല്ലയില്‍ 146460 പേര് വോട്ട് ചെയ്തു. 71.43 ശതമാനം. കോന്നിയില്‍ 194705 വോട്ടര്‍മാരില്‍ 144549 പേര് വോട്ട് ചെയ്തു. 74.24 ശതമാനം.