ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം തുടരാൻ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനമായി. എച്ച്.ഡി. കുമാരസ്വാമിയിൽനിന്നു മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ മാറ്റുന്നത് ഇരുപാർട്ടികൾക്കും ദോഷം ചെയ്യുമെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. കുമാരസ്വാമിയിൽനിന്നു കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ജി. പരമേശ്വരയെ മുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം കുമാരസ്വാമിയുടെ വസതിൽ മന്ത്രിസഭാ യോഗം നടക്കുകായാണ്. ഇതിനുശേഷം ജെഡിഎസ് നിയമസഭാ കക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിനുശേഷം നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.