എവറസ്റ്റ്‌ കൊടുമുടിയിൽ – ട്രാഫിക്‌ ജാം

154

കാ​ഠ്മ​ണ്ഡു: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മേ​റി​യ കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റി​ൽ “​ട്രാ​ഫി​ക് ജാം’. ​ബു​ധ​നാ​ഴ്ച 200 മ​ല​ക​യ​റ്റ​ക്കാ​ർ ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ട്രാ​ഫി​ക് ജാ​മി​നു സ​മാ​ന​മാ​യ അ​വ​സ്ഥ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യു​ള്ള മ​ല​ക​യ​റ്റ​ക്കാ​ർ രാ​വി​ലെ അ​ഞ്ചാം നമ്പർ ക്യാമ്പിൽ എ​ത്തി​യെ​ന്നും ഇ​വി​ടെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​തി​ൽ ഇ​വ​ർ പ​രാ​തി​പ്പെ​ട്ടെ​ന്നും ഹി​മാ​ല​യ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 8848 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​ണ് എ​വ​റ​സ്റ്റ്.

കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ​വ​രെ ബു​ധ​നാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് എ​വ​റ​സ്റ്റി​ന്‍റെ മു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 200 പേ​രി​ൽ എ​ത്ര​പേ​ർ എ​റ്റ​വും മു​ക​ളി​ലെ​ത്തി എ​ന്നു വ്യ​ക്ത​മ​ല്ല.

ഈ ​സീ​സ​ണി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 381 പേ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ മ​ല​ക​യ​റാ​ൻ പെ​ർ​മി​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 44 ടീ​മു​ക​ൾ​ക്കാ​യാ​ണ് ഇ​ത്. ഇ​ത് റി​ക്കാ​ർ​ഡാ​ണ്.

ഈ ​മാ​സം പ​തി​നാ​ലി​നാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ കൊ​ടു​മു​ടി​യി​ലെ മ​ല​ക​യ​റാ​നു​ള്ള പാ​ത സ​ർ​ക്കാ​ർ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. എ​ട്ടു ഷെ​ർ​പ്പ​ക​ൾ അ​ട​ങ്ങി​യ ഒ​രു സം​ഘം ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യി മ​ല​ക​യ​റി. മാ​ർ​ച്ചി​ൽ തു​ട​ങ്ങി ജൂ​ണി​ൽ അ​വ​സാ​നി​ക്കു​ന്ന സീ​സ​ണി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് എ​വ​റ​സ്റ്റ് കാ​ണു​ന്ന​തി​നാ​യി നേ​പ്പാ​ളി​ൽ എ​ത്തു​ന്ന​ത്.

NO COMMENTS