പ്രളയ സെസ് – ജൂൺ ഒന്നു മുതൽ നിലവിൽ വരും.

178

തിരുവനന്തപുരം.പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലിൽ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സെസ് ബാധകമാകും.

രണ്ടു വർഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനം സെസ് പിരിക്കാനാണ് തീരുമാനം. ഉൽപന്നങ്ങളുടെ അഞ്ച് ശതമാനത്തിനു മുകളിലേയ്ക്കുള്ള നികുതി സ്ലാബുകളിലായിരിക്കും സെസ്. സിനിമാ ടിക്കറ്റ്, റെയിൽവേ അടക്കമുള്ള സേവനങ്ങൾക്ക് ഈ സ്ലാബ് ബാധകമായിരിക്കില്ല.

ചെറുകിടവ്യാപാരികൾ വിറ്റഴിക്കുന്ന സാധനങ്ങളെ പ്രളയ സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാർഷിക വിറ്റുവരവ് ഒന്നരക്കോടിവരെ ഉള്ളവർക്കാണ് പ്രളയ സെസ് ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകൾക്കായിരിക്കും സെസ്സ് ബാധകമാകുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകൾക്ക് സെസ്സ് ഇല്ല.

റജിസ്ട്രേഷനില്ലാത്തവർക്കു നടത്തുന്ന സപ്ലൈക്ക് മാത്രമാണ് പ്രളയ സെസ്സ് ചുമത്തുക. രജിസ്ട്രേഡ് ഇടപാടുകാരുടെ ബിൽ മുഖേനയുള്ള ഇടപാടുകളിൽ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും സെസ്സ് ബാധകമല്ല.

സംസ്ഥാനത്തെ പ്രളയാനന്തര പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനായി സെസ് ഏർപ്പെടുത്താൻ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. ഏപ്രിൽ ഒന്നു മുതൽ സെസ് പ്രാബല്യത്തിൽ വരുത്താനായിരുന്നു തീരുമാനമെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

NO COMMENTS