കേന്ദ്ര സർക്കാരിൻറെ ആയുഷ്മാന്‍ ഭാരത് ദില്ലിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുത് – മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

217

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ആരോ​ഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ദില്ലിക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയിലെ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരതിനെക്കാള്‍ പത്തു മടങ്ങ് മെച്ചമാണെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനയച്ച കത്തിലായിരുന്നു കെജ്രിവാളിന്റെ പരാമര്‍ശം.

ദില്ലിയില്‍ നിലവില്‍ മികച്ച ആരോ​ഗ്യ പദ്ധതി ഉണ്ട്. ഈ പദ്ധതി നിര്‍ത്തലാക്കി ആയുഷ്മാന്‍ ഭാരത് കൊണ്ടുവന്നാല്‍ അത് ദില്ലിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കെജ്രിവാള്‍ കത്തില്‍ കുറിക്കുന്നു. ദില്ലിയിലെ ആരോഗ്യ പദ്ധതിയെക്കാള്‍ ആയുഷ്മാന്‍ പദ്ധതിക്ക് എന്തെങ്കിലും മേന്മ അധികമായി ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം തന്നോട് പറയണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.
10,000 രൂപ മാസവരുമാനം ഉള്ളവര്‍ക്ക് മാത്രമേ ആയുഷ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് പറഞ്ഞ കെജ്രിവാള്‍ ദില്ലിയിലെ അടിസ്ഥാന വേതനക്കാര്‍ക്ക് ഇതിലും കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. ആയുഷ് പദ്ധതി അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവുകളാണ് വഹിക്കുക. എന്നാല്‍ ദില്ലിയുടേത് മുഴുവന്‍ ചികിത്സാ ചെലവുകളും വഹിക്കുമെന്നും കെജ്രിവാള്‍ കത്തില്‍ പറയുന്നു.

NO COMMENTS