കുവൈറ്റ് സിറ്റി: തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിൽ കുവൈറ്റില്‍ നിന്ന് കഴിഞ്ഞ ആറു മാസത്തിനിടെ പതിനായിരത്തിലധികം വിദേശികളെ നാടുകടത്തി. മടങ്ങിവരാനാവാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്.
രാജ്യത്ത് യാചനയും അനധികൃത താമസവും വര്‍ധിച്ചതോടെയാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. റംസാന് മാസത്തില്‍ 320 പേരെ പിടികൂടിയിരുന്നു. ഇവരെ ഉടന്‍ നാടുകടത്തും. റംസാനില്‍ യാചന നടത്തിയതിന് പിടിക്കപ്പെട്ട 50 പേരെ നടകടത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അനധികൃത താമസത്തിന് പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. പിടിയിലായവരെ ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്.