കാസര്‍കോട് കളക്ടറേറ്റില്‍ വനിതാ കമ്മീഷന് നടത്തിയ അദാലത്തില്‍ 43 കേസുകള്‍ പരിഗണിച്ചു. ഏഴു പരാതികള്‍ തീര്‍പ്പാക്കി. ആറു പരാതികളില്‍ വിവിധ വകുപ്പുകളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. 30 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
കാസര്‍കോട് ജില്ലയില്‍ മറ്റുജില്ലകളെ അപേക്ഷിച്ചു പരാതികള്‍ കുറവാണെന്നും കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. ഓരോ ജില്ലകളിലും കമ്മീഷന് നേരിട്ട് അദാലത്ത് നടത്തുന്നത് അതാത് ജില്ലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചു മനസിലാക്കി പരിഹാരം കാണുന്നതിനാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്തുതന്നെയായാലും വനിതാ കമ്മീഷനെ സമീപിക്കാമെന്നും എം.സി ജോസഫൈന് പറഞ്ഞു.
അദാലത്തില്‍ കമ്മീഷന് അധ്യക്ഷയെക്കൂടാതെ അംഗങ്ങളായ ഡോ.ഷാഹിദ കമാല്‍, ഇ.എം രാധ, അഡ്വ.ഷിജി ശിവജി, ലീഗല്‍ പാനല്‍ അംങ്ങളായ അഡ്വ.എ.പി ഉഷ, അഡ്വ.കെ.ജി ബീന, വനിതാ സെല്‍ എസ്ഐ:എസ്.ശാന്ത, സിപിഒ:പി ആതിര എന്നിവരും പങ്കെടുത്തു.