ബ്രസീലിയ: എതിരില്ലാത്ത രണ്ടുഗോളിനാണ് കൊളംബിയ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. 71-ാം മിനിറ്റില്‍ റോജര്‍ മാര്‍ട്ടിനസും 86-ാം മിനിറ്റില്‍ ഡുവാന്‍ സപാട്ടയുമാണ് കൊളംബിയക്ക് വേണ്ടി ഗോള്‍ നേടിയത്. ഫോണ്ടെനോവ അരീനയില്‍ നടന്ന മത്സരത്തില്‍ 4-2-3-1 ശൈലിയിലാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. കൊളംബിയ 4-3-3 ശൈലിയിലും കളത്തിലിറങ്ങി. അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയാണ് കളിയുടെ ആദ്യമിനിറ്റുകള്‍ കടന്നുപോയത്. പിന്നീട് കൊളംബിയയും കളംപിടിച്ചു.
14-ാം മിനിറ്റില്‍ കൊളംബിയയുടെ ലൂയിസ് മൂരിയലിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങള്‍ നടത്തി.
39-ാം മിനിറ്റില്‍ ഫാല്‍ക്കോ ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.രണ്ടാംപകുതിയില്‍ സുപ്രധാനമാറ്റവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. എയ്ഞ്ചല്‍ ഡി മരിയക്ക് പകരം റോഡ്രിഗോ ഡീ പോള്‍ രണ്ടാംപകുതിയില്‍ കളിക്കാനിറങ്ങി.
46-ാം മിനിറ്റില്‍ പരേദേസിന്റെ ഷോട്ട് കൊളംബിയന്‍ ഗോള്‍പോസ്റ്റിന് അരികിലൂടെ പുറത്തേക്കുപോയി.
62-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് ലയണല്‍മെസിയും ഷോട്ട് തൊടുത്തെങ്കിലും കൊളംബിയന്‍ ഗോളി ഒസ്മിന റാമിറസ് രക്ഷപ്പെടുത്തി. പിന്നീടങ്ങോട്ട് അര്‍ജന്റീന നിരന്തരം കൊളംബിയന്‍ ഗോള്‍വല ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഗോളൊന്നും പിറന്നില്ല.
71-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ ഗോള്‍. ജെയിംസ് റോഡ്രിഗസിന്റെ സഹായത്തോടെ റോജര്‍ മാര്‍ട്ടിനസാണ് കൊളംബിയക്ക് വേണ്ടി വലചലിപ്പിച്ചത്. ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് മാര്‍ട്ടിനസ് തൊടുത്ത ഷോട്ട് കൃത്യമായി ലക്ഷ്യത്തിലെത്തി.
മത്സരത്തിന്റെ 75-ാം മിനിറ്റില്‍ വെനസ്വേലന്‍ താരം ലൂയിസ് ദേല്‍പിനോ മാഗോയ്ക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. തുടര്‍ന്ന് പത്തുപേരുമായാണ് വെനസ്വേല കളിച്ചത്. മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ആദ്യകളിയില്‍ ബൊളീവിയയെ തകര്‍ത്ത ബ്രസീലാണ് മൂന്നുപോയിന്റുമായി ഗ്രൂപ്പ് എ.യില്‍ മുന്നില്‍.
86-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്‌ക്കേറ്റ രണ്ടാമത്തെ പ്രഹരം. ഇത്തവണ ഡുവാന്‍ സപാട്ടയുടെ ക്ലോസ് റേഞ്ച് ഷോട്ടാണ് അര്‍ജന്റീനയുടെ ഗോള്‍വല കുലുക്കിയത്. നേരത്തെ നടന്ന ഗ്രൂപ്പ് എ.യിലെ വെനസ്വേല-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഒരുപോലെ ഗ്രൗണ്ട് കൈയടക്കി മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.