തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ സമയം ചികിത്സക്കായി കാത്തിരിക്കേണ്ടി വരും. ജനറല്‍ ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ 10 മണിവരെയും, പ്രാഥമിക കേന്ദ്രങ്ങളിലും രാവിലെ ഒമ്ബത് മുതല്‍ 10 വരെയും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ 10 മുതല്‍ 11 വരെയുമാണ് ഒ.പി. ബഹിഷ്‌കരിക്കുക. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് മുഴുവന്‍ സമയവും പണിമുടക്കും. അടിയന്തിര സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജിലെ അധ്യാപനത്തില്‍ നിന്ന് ഡോക്ടര്‍മാരും പ്രൊഫസര്‍മാരും ഒരുമണിക്കൂര്‍ വിട്ടുനില്‍ക്കും.
സ്വകാര്യ ആശുപത്രികളില്‍ അത്യഹിത സേവനങ്ങള്‍ ഒഴികെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, ശസ്ത്രക്രിയാ വിഭാഗം തുടങ്ങിയിടങ്ങളില്‍ പണിമുടക്കുണ്ടാകില്ല.പകര്‍ച്ചപ്പനി കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേരം ഡോക്ടര്‍മാരെ കാത്തിരിക്കേണ്ടി വരുന്നത് രോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.