ലഹരിവിരുദ്ധ കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡർ – ബോളിവുഡ് താരം സഞ്ജയ് ദത്ത്

194

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിലാകും ബോളിവുഡ് താരം സഞ്ജയ് ദത്തിനെ കേന്ദ്ര സര്‍ക്കാറിന്റെ ലഹരിവിരുദ്ധ ക്യാമ്ബയിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുക. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ബോധവത്കരണം, കൗണ്‍സിലിങ്, ചികിത്സ, പുനരധിവാസം തുടങ്ങിയ നടപടികളിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക. ഒരു വര്‍ഷത്തിനിടെ അടിയന്തര ശ്രദ്ധ നല്‍കേണ്ട 127 ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നതിന്റെ ചുമതല. ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി 2018-2025 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ രൂപവത്കരിച്ചിട്ടുണ്ട്.

സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാറിന്റെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

NO COMMENTS