ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനങ്ങളെന്ന് വെളിപ്പെടുത്തല്‍. രാജ്കുമാറിന്റെ സഹതടവുകാരനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്കുമാറിനെ ജയിലിലേക്ക് എത്തിച്ചത് സ്ട്രെച്ചറിലാണ്. അപ്പോള്‍ തന്നെ തീര്‍ത്തും അവശ നിലയിലായിരുന്നു അയാള്‍. എന്നാല്‍ ഇവിടെ എത്തിച്ചതിനു ശേഷം ജയിലുദ്യോഗസ്ഥരും അദ്ദേഹത്തെ മര്‍ദ്ദിച്ചു – സഹതടവുകാരന് പറഞ്ഞു.
മൂന്ന് ദിവസം രാജ്കുമാര് വെള്ളം പോലും കുടിച്ചില്ല. നെഞ്ചുവേദന ഉണ്ടെന്നു പറഞ്ഞിട്ടു പോലും ചികിത്സ നല്‍കിയില്ല. ഒടുവില്‍ മരിച്ചതിനു ശേഷമാണ് രാജ്കുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്നും ഇയാള്‍ വെളിപ്പെടുത്തി.