1ഭുവനേശ്വര്‍: സ്വകാര്യ സ്കൂള്‍ ഡ്രൈവര്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂത്രപ്പുരയില്‍ വച്ചാണ് ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
സ്കൂള്‍ തുടങ്ങി ഒരു മണിക്കൂറിന് ശേഷമായിരുന്നു സംഭവം. കുട്ടി വീട്ടില്‍ സംഭവിച്ച കാര്യം അറിയിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ പരാതി നല്കി. സ്കൂളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കാനും പോലീസ് നിര്‍ദേശം നല്കി.
ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് നാടിനെ നടുക്കിയ സംഭവം.