കൊച്ചി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമന്ന വിജിലന്‍സ് കോടതിയുടെ നിലപാടിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടേത് ശരിയായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തങ്ങള്‍ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയുടെ തുടരന്വേഷണത്തിനുള്ള ആവശ്യം ഇതിനെ ന്യായീകരിക്കുന്നതാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.