കാഞ്ഞങ്ങാട് : ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുന:ചംക്രമണത്തിന് കൈമാറുന്ന പെന്‍ഫ്രണ്ട് പദ്ധതിക്ക് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ തുടക്കമായി.
ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുന:ചംക്രമണത്തിന് കൈമാറുക, സമൂഹത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷന്‍ പെന്‍ഫ്രണ്ട് പദ്ധതി ആവിഷ്‌കരിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്‍ നിര്‍വ്വഹിച്ചു. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, കെ.എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അനീഫ, അശ്വിനി. കെ എന്നിവര്‍ സംസാരിച്ചു.