രണ്ടാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11-ന് ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും

121

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു വനിത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച രാവിലെ 11-നു ലോക്‌സഭയില്‍ അവതരിപ്പിക്കും. അഞ്ചുലക്ഷം കോടി യു.എസ്. ഡോളറിന്റെ സമ്പത്ത് വ്യവസ്ഥയിലേക്കു രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കം ബജറ്റില്‍ പ്രതിഫലിച്ചേക്കും. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ എട്ടുശതമാനം സുസ്ഥിര വളര്‍ച്ച കൈവരിക്കണമെന്നാണ് സാമ്ബത്തിക സര്‍വേയിലെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഒട്ടേറെ പരിഷ്കരണങ്ങള്‍ക്കും പദ്ധതികള്‍ക്കും തുടക്കം കുറിക്കും.

കൂടുതല്‍ നിക്ഷേപം, ഉപഭോഗം, ഗ്രാമീണ-കാര്‍ഷിക മേഖലയില്‍ ഊന്നല്‍, ചെറുകിട മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കല്‍, അടിസ്ഥാന വികസന മേഖലയില്‍ കൂടുതല്‍ പരിഷ്‌കരണവും സ്വകാര്യവത്കരണവും, തൊഴില്‍ പരിഷ്‌കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന, ഓഹരി വിപണി, കയറ്റുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രഖ്യാപനങ്ങളും പദ്ധതികളും പ്രതീക്ഷിക്കാം.

ഇടത്തരക്കാരെ സംബന്ധിച്ചേടുത്തോളം ആദായനികുതി സ്ലാബില്‍ മാറ്റംവരുത്തുമോ എന്നതാണ് പ്രധാനം. ഇടക്കാല ബജറ്റില്‍ നികുതിയില്‍ ചില ഇളവു നല്‍കിയിരുന്നെങ്കിലും സ്ലാബില്‍ മാറ്റം വരുത്തിയിരുന്നില്ല. സമ്ബൂര്‍ണ ബജറ്റില്‍ സ്ലാബില്‍ മാറ്റത്തിനു സാധ്യതയുണ്ട്. ചെറുകിട-ഇടത്തരം മേഖലകള്‍ക്കും കാര്‍ഷികമേഖലയ്ക്കും വായ്പ കൂടുതല്‍ ഉദാരമാക്കിയേക്കും. കാര്‍ഷിക-ഗ്രാമീണ മേഖല, ജലസംരക്ഷണം തുടങ്ങിയവക്കു പ്രത്യേക പദ്ധതികള്‍ ഉണ്ടാവാം. കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അടിസ്ഥാന വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ പ്രത്യേക വഴികള്‍ നിര്‍ദേശിച്ചേക്കും. പി.പി.പി. കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. നികുതി രഹിത ബോണ്ടുകള്‍ക്ക് സാധ്യത. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം. ഭവന, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് ഇളവുകള്‍ക്ക് സാധ്യത.

NO COMMENTS