തിരുവനന്തപുരം: കെ മുരളീധരന് എതിരായ കുമ്മനം രാജശേഖരന്റെ തിരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണ് നിയമോപദേശം.കെ മുരളീധരന് എം.എല്‍.എ സ്ഥാനം രാജി വെച്ചതിനാല്‍ ഉപതിരഞ്ഞെടുപ്പിന് തടസ്സമില്ലെന്നാണ് കരുതുന്നതെന്നും ടിക്കറാം മീണ വ്യക്തമാക്കി.
മറ്റുള്ള സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കൂടെ സംസ്ഥാനത്തെ ഉപതിരഞ്ഞടുപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കറാം മീണ പറഞ്ഞു.
സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവയെല്ലാം കൃത്യ സമയത്ത് തന്നെ നടക്കുമെന്നാണ് ടിക്കറാം മീണ നല്കുന്ന സൂചന. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ കാര്യത്തില്‍ നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച് മുന്നോട്ട് പോകുകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്.