തിരുവനന്തപുരം – പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ്ത്തുന്ന കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തില്‍ ചൊവ്വാഴ്ച സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനം ആചരിക്കും. ലോക്കലടിസ്ഥാനത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.
രണ്ടായിരത്തിലധികം കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും. പരിപാടികളും തുടര്‍ന്നും നടത്തും. അതി സമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്കി സാധാരണക്കാരെ ദുരിതക്കയത്തിലാക്കിയ ബജറ്റ് കേരളത്തെ പൂര്‍ണമായും തഴഞ്ഞു. ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഒരു പരിഗണനയും ബജറ്റില്‍ നല്‍കിയിട്ടില്ല. ഇന്ധനവില വര്‍ധിക്കുന്നതോടെ വിലക്കയറ്റം അതിരൂക്ഷമാകും.
തൊഴിലുറപ്പ് പദ്ധതിക്കും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുമെല്ലാം തുക കുത്തനെ വെട്ടിക്കുറച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര ബജറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.