മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ കിവീസ് നായകന് കെയ്ന്‍ വില്ല്യംസണ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഒരു മാറ്റവുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. ടിം സൗത്തിക്കു പകരം പേസ് ബൗളര്‍ ലോക്കി ഫെര്ഗൂസണ് കിവീസ് നിരയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ നിരയിലും ഒരു മാറ്റമുണ്ട്. കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചഹല്‍ ടീമിലെത്തി.
ടൂര്‍ണമെന്റില്‍ നാലു മത്സരങ്ങളില്‍നിന്ന് 14 വിക്കറ്റ് നേടിയ പേസര്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. പകരം ഭുവനേശ്വര്‍ കുമാറിനെ നിലനിര്‍ത്താന്‍ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.