മുംബൈ: മുംബൈയിലെ ഒരു കന്പനിയില്‍ അസിസ്റ്റന്റ് അക്കൗണ്ട് മാനേജരായി ജോലി ചെയ്യുന്ന വൃഷാലിയെന്ന 29 കാരി പെണ്‍കുട്ടിയാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ മിന്നും താരമായി മാറിയിരിക്കുന്നത്. 18,000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്തിരുന്ന യുവതി മൂന്ന് വര്‍ഷം കൊണ്ട് സന്പാദിച്ചത് 16 കോടി രൂപ. ഇന്‍കം ടാക്സ് വകുപ്പ് നടത്തിയ റെയിഡില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ കഥ പുറത്ത് വന്നത്.
മുംബൈയിലെ മഹാലക്ഷമി റോപ് വര്‍ക്ക് കന്പനിയില്‍ 7 വര്‍ഷമായി അസിസ്റ്റന്റ് ജോലി ചെയ്യുന്ന യുവതിയാണ് വൃഷാലി. പ്ലസ് ടു വിദ്യാഭ്യാസമുള്ള യുവതി മൂന്ന് വര്‍ഷം കൊണ്ട് സന്പാദിച്ചത് 16.32 കോടി രൂപ. ജോലിചെയ്യുന്ന കന്പനിയിലെ ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത പണം ആയിരുന്നിതെന്നും കന്പനിയോ ജീവനക്കാരോ ഈ തട്ടിപ്പ് അറിഞ്ഞിരുന്നില്ലെന്നും പറയുന്നു.
ജീവനക്കാരുടെ വിശ്വാസം നേടിയെടുത്ത് മാസത്തില്‍ ഒരു നിശ്ചിത തുക സന്പാദ്യം എന്ന പേരില്‍ തട്ടിയെടുക്കുകയായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരില്‍ നിന്നുമാണ് കോടികള്‍ തട്ടിയെടുത്തതെന്നും കന്പനി അധികൃതര്‍ ഇത് അറിഞ്ഞിരുന്നിലെന്നും പറയുന്നു.
സ്വന്തം അക്കൗണ്ടിലോ വീട്ടിലോ ആയിരുന്നില്ല ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലാണ് ഈ പണം സൂക്ഷിച്ചിരുന്നത്. സത്താറ ജില്ലയില്‍ ഇവര്‍ പണിത ബംാവിന് 5 കോടിയാണ് വിലമതിക്കുന്നത്.
സ്വന്തമായി മൂന്ന് ഫ്ളാറ്റുകളും, ബന്ധുക്കള്‍ക്ക് ഫ്ളാറ്റുകളും സുഹൃത്തുകള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകളും ബൈക്കുകളും ഇവര്‍ സമ്മാനമായി നല്‍കിയിരുന്നു. വാങ്ങിയ എല്ലാ വാഹനങ്ങളുടെയും നന്പര് 3777. ഇത് തന്റെ ഭാഗ്യ നന്പറെന്നും യുവതി പറയുന്നു.
രഹസ്യമായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് യുവതിയുടെ വീട്ടല്‍ റെയ്ഡ് നടത്തിയത്. ലക്ഷങ്ങളുടെ സ്വര്‍ണവും വെള്ളിയും 18 ലക്ഷം രൂപയുമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്. റെയ്ഡ് നടക്കുന്നു എന്നറിഞ്ഞ് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണം എടിഎം വഴി പിന്വലിക്കുകയായിരുനെന്ന് പോലീസ് പറഞ്ഞു.