സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നാഷണൽ ഡിജിറ്റൽ വർക്ക്‌ഷോപ്പ്

165

തിരുവനന്തപുരം : കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും പി.എൻ.പണിക്കർ ഫൗണ്ടേഷനുമായി ചേർന്ന്, സംയുക്തമായി ലൈബ്രേറിയൻമാർക്ക് വേണ്ടി ഡിജിറ്റൽ ലൈബ്രറി വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

24-ാമത് പി.എൻ.പണിക്കർ വായനോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഏകദിന വർക്ക്‌ഷോപ്പ് ജൂലൈ 12ന് രാവിലെ 9.30 മുതൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടക്കും. 70 ഭാഷകളിലുള്ള ഒരു കോടി വരുന്ന ഡിജിറ്റൽ ഡേറ്റാബേസ് സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട നാഷണൽ ഡിജിറ്റൽ ലൈബ്രറി ഇന്ത്യയിലെ സർക്കാർതലത്തിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ കളക്ഷൻ ആണ്.

കോളേജ് ലൈബ്രേറിയൻമാർക്കും പബ്ലിക് ലൈബ്രേറിയൻമാർക്കുമായി നടത്തുന്ന ഈ വർക്ക്‌ഷോപ്പിൽ നാഷണൽ ഡിജിറ്റൽ ലൈബ്രറി റിസോഴ്‌സുകളെപ്പറ്റിയും കളക്ഷൻ ഡെവലപ്പ്‌മെന്റ് ടെക്‌നോളജിയെപ്പറ്റിയും ഗെയിം അടിസ്ഥാനത്തിലുള്ള ഡമോൺസ്‌ട്രേഷൻ നടത്തും.

താൽപര്യമുള്ളവർ ലൈബ്രേറിയൻമാർ സ്ഥാപനമേധാവിയുടെ അനുമതിയോടെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ 11ന് പകൽ 12ന് മുമ്പ് രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ Slscl@state library.kerala.gov.in എന്ന ഇ-മെയിലിലേക്ക് അയക്കാം.

NO COMMENTS