ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​യി​ല്‍ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു .

240

ബി​ര്‍​മി​ങാം: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ര​ണ്ടാം സെ​മി​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഓ​സ്ട്രേ​ലി​യ​ക്കു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സീ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പ് സെ​മി​യി​ല്‍ ഒ​രി​ക്ക​ലും തോ​റ്റി​ട്ടി​ല്ലെ​ന്ന ച​രി​ത്ര​വു​മാ​യാ​ണ് ഓ​സ്ട്രേ​ലി​യ ബി​ര്‍​മി​ങാ​മി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഏ​ഴു ത​വ​ണ ഫൈ​ന​ല്‍ ക​ളി​ച്ചി​ട്ടു​ള്ള ഓ​സീ​സ് അ​ഞ്ച് വ​ട്ടം ചാ​മ്ബ്യ​ന്‍​മാ​രാ​യി​ട്ടു​ണ്ട്. സ്വ​ന്തം നാ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് എ​ത്തു​ന്ന​ത്.

ഓ​സീ​സ് ടീ​മി​ല്‍ ഒ​രു മാ​റ്റം വ​രു​ത്തി. പ​രു​ക്കേ​റ്റ ഉ​സ്മാ​ന്‍ ക​വാ​ജ​യ്ക്കു പ​ക​രം പീ​റ്റ​ര്‍ ഹാ​ന്‍​ഡ്സ്കോം​ബ് ടീ​മി​ലെ​ത്തി. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ഇം​ഗ്ല​ണ്ട് ടീ​മി​ല്‍ മാ​റ്റ​മി​ല്ല. ലീ​ഗ് റൗ​ണ്ടി​ല്‍ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ 64 റ​ണ്‍​സ് ജ​യം ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, അ​ന്ന​ത്തെ ഇം​ഗ്ലീ​ഷ് സം​ഘ​മ​ല്ല ഇ​ന്നു​ള്ള​ത്. ഓ​പ്പ​ണ​ര്‍ ജേ​സ​ണ്‍ റോ​യ് മ​ട​ങ്ങി​യെ​ത്തി​യ​ത് ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​നും ആ​ക്ര​മ​ണ ബാ​റ്റിം​ഗി​നും ഉ​ത്തേ​ജ​ക​മാ​യി​ട്ടു​ണ്ട്.

ഫോ​മി​ലു​ള്ള ഓ​പ്പ​ണ​ര്‍​മാ​രാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ​യും (ജേ​സ​ണ്‍ റോ​യ് – ജോ​ണി ബെ​യ​ര്‍​സ്റ്റോ) ഓ​സ്ട്രേ​ലി​യ​യു​ടെ​യും (ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ – ആ​രോ​ണ്‍ ഫി​ഞ്ച്) ക​രു​ത്ത്. ഒ​പ്പം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന പേ​സ​ര്‍​മാ​രും. ഓ​സീ​സ് ബൗ​ളിം​ഗ് ന​യി​ക്കു​ന്ന​ത് 26 വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് ആ​ണ്. ഇം​ഗ്ല​ണ്ടി​ന്‍റേ​താ​ക​ട്ടെ 17 വി​ക്ക​റ്റു​ള്ള ജോ​ഫ്ര ആ​ര്‍​ച്ച​റും. പ​രി​ക്ക് ഓ​സീ​സ് ടീ​മി​നെ അ​ല​ട്ടു​ന്നു​ണ്ട്.

NO COMMENTS