നിയമരംഗത്ത് നൽകിയ സംഭാവനകൾക്ക് കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് തമിഴ്‌നാട് ഡോ അംബേദ്കർ നിയമ സർവകലാശാലയുടെ ഓണററി എൽ എൽ ഡി ( Doctor of Laws ) ബിരുദം (ജൂലൈ 13) രാവിലെ 11 ന് സർവകലാശാലയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമ്മാനിക്കും.
മദ്രാസ് ഗവ. ലോ കോളേജിലെ പൂർവവിദ്യാർഥിയാണ് ജസ്റ്റിസ് സദാശിവം. ഈ കോളേജാണ് പിൽക്കാലത്ത് തമിഴ്‌നാട് ഡോ അംബേദ്കർ നിയമ സർവകലാശാലയായത്.
ഗവർണർക്കൊപ്പം ഇപ്പോൾ സുപ്രീം കോടതിയിലെ സീനിയർ ജഡ്ജി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വിജയ കംലേഷ് തഹിൽറമണി എന്നിവരും ഓണററി എൽ എൽ ഡി ബിരുദം ഏറ്റുവാങ്ങും.