തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം അറിയിച്ചത്. ഓഫീസ് ക്ലാസ്മുറിയാക്കുമെന്നും അവര്‍ അറിയിച്ചു. അക്രമസംഭവങ്ങളില്‍ പ്രതികരിച്ച കോളജ് പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു. നേരത്തെ, യൂണിയന് ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി നല്കിയ മുറി എസ്എഫ്ഐക്കാര്‍ കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് ഇത് എസ്എഫ്ഐ യൂണിറ്റ് ഓഫീസ് ആക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.
കാലങ്ങളായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈവശം വച്ചിരുന്ന ഓഫീസില്‍ യൂണിറ്റ് സെക്രട്ടറിക്ക് പ്രത്യേക മുറിയും, ഓഫീസിനുള്ളില്‍ ഇടിമുറിയും ഉണ്ടായിരുന്നു. ഇവിടങ്ങളിലെല്ലാം പോലീസ് പരിശോധനകള്‍ നടത്തുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അഖിലിനെ കുത്തിയ ദിവസം നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ ഈ ഓഫീസിലേക്ക് ഇരച്ച് കയറുകയും ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും മറ്റും പ്രതിഷേധക്കാര്‍ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങളുടെ എല്ലാം പശ്ചാത്തലത്തിലാണ് യൂണിയന് ഓഫീസ് ഒഴിപ്പിക്കാന്‍ ഔദ്യോഗിക തീരുമാനമായത്.