ഭുവനേശ്വര്‍: ജൂണ്‍ 26 നാണ് സംഭവം നടന്നതെങ്കിലും ഇതേ കുറിച്ച് പുറത്തു പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേടിരുമെന്ന് ഭയന്ന യുവതി അത് മറച്ചു വെക്കുകയായിരുന്നു. ഒഡീഷയിലെ സുന്ദര്‍ഗഡില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെയാണ് അഞ്ച് യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത് . കോളജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മൂന്ന് സഹപാഠികള്‍ വിദ്യാര്‍ഥിനിയെ കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു.
സംഭവത്തില്‍ സഹപാഠികളായ മൂന്ന് പേരെയും മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചാം പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കിഞ്ചിരിക്കേല ഡിഗ്രി കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് സുന്ദര്‍ഗഡ് ടൗണിലെ മോഡല്‍ പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകുന്നേരം പരാതി നല്‍കിയത്.പരാതിയില്‍ അഞ്ച് യുവാക്കളുടെ പേര് അവര്‍ നല്‍കി. ഇവരില്‍ നാലുപേരെ പിടികൂടിയിട്ടുണ്ട്. അഞ്ചാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സുന്ദര്‍ഗഡ് എസ്പി സൗമ്യ മിശ്ര പറഞ്ഞു.
മാലിദി ഗ്രാമത്തിലെ ഒരു ആദിവാസി സമൂഹത്തില്‍ നിന്നുള്ള ബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ 19 കാരി രണ്ട് വര്‍ഷം മുമ്ബ് പിതാവിനെ നഷ്ടപ്പെട്ടിരുന്നു. ജൂണ്‍ 26 ന് സംഭവത്തെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ അവള്‍ അതിനുശേഷം കോളേജില്‍ പോകുന്നത്് നിര്‍ത്തിയതായി അമ്മ പോലീസിനോട് പറഞ്ഞു.