ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് – ഇ​ന്ത്യ ഗ്രൂ​പ്പ് ഇ​യി​ൽ

235

ക്വാലാലംപൂര്‍: 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് ര​ണ്ടാം ഘ​ട്ട യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഗ്രൂ​പ്പു​ക​ളാ​യി. ഗ്രൂ​പ്പ് ഇ​യി​ലാ​ണ് ഇ​ന്ത്യ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കൊ​പ്പം ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ര്‍, ഒ​മാ​ന്‍, അ​ഫ്ഗാ​നി​സ്താ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ ടീ​മു​ക​ള്‍ ആ​ണ് ഗ്രൂ​പ്പി​ലു​ള്ള​ത്. മ​ലേ​ഷ്യ​യി​ലാ​ണ് ഇ​ന്ന് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കൊ​പ്പം അ​ടു​ത്ത ഏ​ഷ്യ​ന്‍ ക​പ്പി​നാ​യു​ള്ള യോ​ഗ്യ​ത​യും ഈ ​മ​ത്സ​ര​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ക​ണ​ക്കാ​ക്കു​ക. 40 ടീ​മു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട യോ​ഗ്യ​താ റൗ​ണ്ടി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ച് ടീ​മു​ക​ള്‍ വീ​ത​മു​ള്ള എ​ട്ട് ഗ്രൂ​പ്പു​ക​ള്‍ ഉ​ണ്ട്.

ഗ്രൂ​പ്പി​ല്‍ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ങ്കി​ലും എ​ത്തി​യാ​ല്‍ മാ​ത്ര​മേ യോ​ഗ്യ​താ റൗ​ണ്ടി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ഇ​ന്ത്യ​ക്ക് ക​ട​ക്കാ​ന്‍ ആ​വു​ക​യു​ള്ളു.സെ​പ്റ്റം​ബ​ര്‍ ആ​ദ്യ വാ​രം മു​ത​ലാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക.12 ടീ​മു​ക​ളാ​ണ് അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടു​ക. എ​ട്ടു ഗ്രൂ​പ്പ് വി​ജ​യി​ക​ളും നാ​ല് മി​ക​ച്ച റ​ണ്ണേ​ഴ്സ് അ​പ്പും യോ​ഗ്യ​താ റൗ​ണ്ടി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കും.

NO COMMENTS