അന്താരാഷ്ട്രതലത്തില്‍ തെറ്റായ കാര്യങ്ങളാണ് പാകിസ്താന്‍ ചെയ്തതെന്ന് അഭിഭാഷകന്‍ ഹരീഷ് സാല്‍വെ

174

ദില്ലി: അന്താരാഷ്ട്രതലത്തില്‍ തെറ്റായ കാര്യങ്ങളാണ് പാകിസ്താന്‍ ചെയ്തതെന്ന് ആന്താരാഷ്ട്ര കോടതി ചൂണ്ടിക്കാട്ടിയെന്ന് കുല്‍ഭൂഷന്‍ ജാദവിനുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. ന്യായമായ വിചാരണ ഉറപ്പുനല്‍കുന്നതിനായി ഉചിതമായ നിയമനിര്‍മ്മാണ നടപടികള്‍ ഉള്‍പ്പെടെ പാകിസ്താന്‍ ചെയ്യേണ്ടതെന്തും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജാദവിന്റേതെന്ന മട്ടില്‍ മുസ്‌ലിം പേരിലുള്ള ഒരു പാസ്‌പോര്‍ട്ടും, സൈനികതടവില്‍ വെച്ച്‌ റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മതവീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കിയപ്പോള്‍, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാല്‍വേയും വാദിച്ചിരുന്നു അദ്ദേഹം.

പാകിസ്താന്‍ ധാരാളം നാമ വിശേഷണങ്ങള്‍ ഉപയോഗിച്ചിരുന്നു. അതില്‍ തനിക്ക് വ്യക്തിപരമായ സംതൃപ്തിയുണ്ടെന്ന് ഹരീഷ് സല്‍വെ പറഞ്ഞു. ഖവര്‍ ഖുറേഷി നടത്തിയ ‘ഹംപ്റ്റി-ഡംപ്റ്റി’ പരാമര്‍ശങ്ങളുടെ പേരില്‍ ഹരീഷ് സാല്‍വെ അദ്ദേഹത്തെ ആക്രമിച്ചു. വാദം രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലാവുമ്ബോള്‍ ഭാഷയും അതിനു ചേര്‍ന്നതാവണം എന്ന് അദ്ദേഹം ഖുറേഷിയെ ഓര്‍മ്മിപ്പിക്കുകയാണ് സാല്‍വെ ചെയ്തത്.

ഇന്ന് ഇന്ത്യയില്‍ കോണ്‍സ്റ്റിട്യൂഷനല്‍, ടാക്സേഷന്‍, വൊഡാഫോണ്‍, റിലയന്‍സ്, ടാറ്റ, ഐടിസി ഗ്രൂപ്പ് തുടങ്ങിയ കേസുകൾ സുപ്രീം കോടതിയില്‍ വാദിച്ചത് ഇതേ ഹരീഷ് സാല്‍വെ തന്നെയാണ്.

NO COMMENTS