കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ ചെങ്കള, ചെമ്മനാട്, മധുര്‍ പഞ്ചായത്തുകളില്‍ താമസക്കാരായ മുന്‍ഗണന കാര്‍ഡിനായി (ബിപിഎല്‍ ) കലക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയ (ഓണ്‍ലൈന്‍) എന്നിവ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കായി അദാലത്ത് നടത്തുന്നു.
സമയം രാവിലെ 10.30 മുതല്‍ 3.30 വരെ. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുമുളവര്‍ക്ക് മാത്രമാണ് അവസരം. പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ അസലും വീടിന്റെയും സ്ഥലത്തിന്റെയും നികുതി അടച്ച രസീത്, ഏറ്റവും പുതിയ കറന്റ് ബില്ല്, വാടക വീട്ടില്‍ താമസിക്കുന്നവര്‍ വാടക ചീട്ട് എന്നിവ നിര്‍ബന്ധമായും ഹാജരാക്കണം. അല്ലാത്ത അപേക്ഷകള്‍ നിരസിക്കും.
കാര്‍ഡ് ഉടമയോ അല്ലെങ്കില്‍ കാര്‍ഡില്‍ ഉള്‍പെട്ടവരോ നേരിട്ട് ഹാജരാകണം. മറ്റു പഞ്ചായത്തുകളില്‍ തീയതി ഉടന്‍ അറിയിക്കും. ചെങ്കള പഞ്ചായത്തില്‍ ഈ മാസം 25ന് ചെര്‍ക്കള റേഷന്‍കടയ്ക്ക് സമീപമുള്ള ഹാളിലും ചെമ്മനാട് പഞ്ചായത്തിലേത് 26ന് ചെമ്മനാട് പഞ്ചായത്ത് ഹാളിലും മധുര്‍ പഞ്ചായത്തില്‍ 27ന് ഉളിയത്തടുക്ക മധുര്‍ പഞ്ചായത്ത് ഹാളിലും നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 230 108