തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വധശ്രക്കേസിലെ പ്രതികളായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കേരള പബ്ലിക് സര്‍വീസ് പരീക്ഷയില്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെക്കുറിച്ച് വിശദീകരണം നല്കാന് പിഎസ്സി ചെയര്മാന് എം.കെ. സക്കീര്‍ തിങ്കളാഴ്ച ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവത്തെ കാണും.
കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട ആംഡ് പോലീസ് കോണ്‍സ്റ്റബില്‍ റാങ്ക് പട്ടികയെ കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടെത്തി വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ചെയര്മാന് ഗവര്‍ണറെ കാണുന്നത്. വിഷയത്തില്‍ പിഎസ്സിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ചെയര്മാന് വ്യക്തമാക്കിയിരുന്നു.