കായിക പരിശീലനം നേടാന്‍ വനിതകള്‍ ജെന്റില്‍ വുമണ്‍ പദ്ധതിക്ക് തുടക്കമായി

219

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ജില്ലാ പോലീസും കല്യാശ്ശേരി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജെന്റില്‍ വുമണ്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ പ്രര്‍ത്തനത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

സ്ത്രീ ശാക്തീകരണ പദ്ധതിയിലുള്‍പ്പെടുത്തി പതിനായിരത്തോളം സ്ത്രീകള്‍ക്ക് കായികപരിശീലനം ഉള്‍പ്പെടെയുള്ള പരിപാടികളാണ് കല്ല്യാശ്ശേരി പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടകളിലും സര്‍വേ നടത്തി 10 വയസിന് മുകളില്‍ പ്രായമുള്ള വനിതകളില്‍ തല്‍പ്പരരായവരെ കണ്ടെത്തി പരിശീലനം നല്‍കും. ഇതിനായി ജൂലൈ 24 മുതല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗ്രാമസഭകള്‍ ചേരും. വിവിധ ഗ്രൂപ്പുകളായി തിരിച്ച് രണ്ട് ദിവസം വീതമാണ് പരിശീലനം. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ കായിക പരിശീലനത്തിന് നേതൃത്വം നല്‍കും.

ചടങ്ങില്‍ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, കെ ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS