മലപ്പുറം : കാലവര്‍ഷം കടുത്ത സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങളില്ലാതാക്കുന്നതിന് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ജൂലൈ 25 വരെ നിര്‍ത്തിവെയ്ക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന്(ജൂലൈ 23) ഓറഞ്ച് അലേര്‍ട്ടും നാളെ (ജൂലൈ 24)യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദ്ദേശം നല്കി.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.