ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി ഡോ.കെ.ജെ.ജോസഫ് ചുമതലയേറ്റു

105

തിരുവനന്തപുരം : ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ(ഗിഫ്റ്റ്) പുതിയ ഡയറക്ടറായി ഡോ. കെ.ജെ.ജോസഫ് ചുമതലയേറ്റു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ.ഇക്കണോമിക്‌സ് ഒന്നാം റാങ്കോടെ പാസായി. തുടർന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ. ജോസഫ് അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്.

സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്)-ൽ മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ചെയർ പ്രൊഫസർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഗ്ലോബലിക്‌സ് എന്ന ആഗോള സംഘടനയുടെ പ്രസിഡന്റും ഇന്നോവേഷൻ ആൻഡ് ഡവലപ്‌മെന്റ് ജേർണലിന്റെ എഡിറ്റർ-ഇൻ-ചീഫും ആണ്.

ജെ.എൻ.യു.-ൽ പ്രൊഫസർ, ന്യൂഡൽഹി RIS ൽ വിസിറ്റിംഗ് ഫെല്ലോ, UNESCAP ന്റെ ഐ.ടി പോളിസി അഡൈ്വസർ, UNCTAD കൺസൾട്ടന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എൺപതോളം റിസർച്ച് പേപ്പറുകളും ആറ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അഞ്ചോളം ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡിലും വിവിധ അന്തർദേശീയ വിദഗ്ധസമിതികളിലും അംഗമാണ്.

NO COMMENTS