അംഗപരിമിത വിദ്യാർഥികൾക്കുളള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് – അപേക്ഷ ക്ഷണിച്ചു

169

തിരുവനന്തപുരം : അംഗപരിമിത വിദ്യാർഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനായി സംസ്ഥാനത്തെ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതൽ ഉയർന്ന ക്ലാസുകളിൽ പഠനം നടത്തുന്ന 40 ശതമാനം കുറയാതെ ഡിസെബിലിറ്റിയുളളതും പരമാവധി 2,50,000 രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുളളവരുമായവർക്ക് അപേക്ഷിക്കാം.

നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി www.scholarships.gov.in എന്ന വെബ്‌സൈറ്റിലെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ മുഖാന്തരം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കോളർഷിപ്പിന്റെ തുക വിതരണം ചെയ്യുന്നത് പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) എന്ന വെബ്‌സൈറ്റിലൂടെയാണ്.

വിദ്യാർഥികൾ ഒക്‌ടോബർ 31നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിശരങ്ങൾ www.scholarships.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി www.collegiateedu.kerala.gov.in ലുളള മാർഗനിർദേശങ്ങൾ കാണുക. ഫോൺ: 9446096580, 9446780308, 0471 – 2306580

NO COMMENTS