ഐഎസ്ആർഒയ്ക്ക് ചരിത്രനേട്ടം ; ഓക്സിജൻ ഇന്ധനമാക്കി സ്ക്രാംജെറ്റ് കുതിച്ചുയർന്നു

259

ന്യൂഡൽഹി ∙ റോക്കറ്റ് വിക്ഷേപണത്തിന്റെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന പുതിയ റോക്കറ്റ് എൻജിൻ ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു. സൂപ്പർസോണിക് കംബസ്‌ഷൻ റാംജെറ്റ് (സ്‌ക്രാംജെറ്റ്) എന്ന് വിളിക്കപ്പെടുന്ന റോക്കറ്റ് എൻജിൻ ശ്രീഹരിക്കോട്ടയിൽനിന്നാണു പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.കിരൺ കുമാർ പറഞ്ഞു.

ഓക്‌സിജനും ഇന്ധനവും ഉള്ളിൽ സംഭരിച്ച ശേഷം മുകളിലേക്ക് പ്രയാണം ചെയ്യുന്ന പരമ്പരാഗത റോക്കറ്റുകൾക്ക് പകരം ചുറ്റുപാടുമുള്ള ഓക്‌സിജൻ ഉപയോഗിച്ച് ഉള്ളിലെ ഇന്ധനത്തെ കത്തിച്ച് മുന്നേറാൻ സഹായിക്കുന്ന എയർ ബ്രീത്തിങ് റോക്കറ്റ് സിസ്‌റ്റമാണ് പുതിയ സാങ്കേതിക വിദ്യയിലുള്ളത്. ആഗോളതലത്തിൽ പോലും അമേരിക്ക മാത്രമാണ് ഈ സാങ്കേതികവിദ്യ വിജയകരമാക്കിയിട്ടുള്ളത്.

ജപ്പാൻ, ചൈന, റഷ്യ, ഓസ്‌ട്രേലിയ എന്നിവയൊക്കെ പരീക്ഷണത്തിന്റെ പ്രാരംഭദശയിലാണ്. ചാലകശക്‌തിയായി പരമ്പരാഗത റോക്കറ്റ് സംവിധാനത്തിൽ ഓക്‌സിജനും ഇന്ധനവും മറ്റും സംഭരിക്കേണ്ടതിനാൽ റോക്കറ്റ് വിക്ഷേപണത്തിൽ ഇന്ന് ചെലവ് വളരെ കൂടുതലാണ്. എന്നാൽ എയർബ്രീത്തിങ് റോക്കറ്റുകൾ വഴി ഈ ചെലവ് ഗണ്യമായി കുറയ്‌ക്കാം.

NO COMMENTS

LEAVE A REPLY