തിരുവനന്തപുരം: തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് രാഖിയുടെ കാമുകന്റെ സഹോദരനും കേസിലെ രണ്ടാം പ്രതിയുമായ രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിന്റെ സഹായത്തോടെയാണ് അഖില്‍ രാഖിയെ കൊന്നത്. കാറോടിച്ചിരുന്നത് അഖിലായിരുന്നു. കാറിലെ പിന്‍സീറ്റിലാണ് രാഖി ഇരുന്നത്.നേരത്തെ അഖിലിന്റെ സുഹൃത്തായ മൂന്നാം പ്രതി ആദര്‍ശ് അറസ്റ്റിലായിരുന്നു.
കാര്‍ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ രാഹുല്‍ കാറിന്റെ പിറകില്‍ കയറി ‘എന്റെ അനുജന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കെണ്ടടീ’ എന്നു പറഞ്ഞ് കഴുത്തില്‍ കൈകൊണ്ട് മുറുക്കി. രാഖിയുടെ നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ അഖില്‍ കാറിന്റെ ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി ശബ്ദമുണ്ടാക്കി.കഴുത്തിലെ പിടിമുറുകിയപ്പോള്‍ രാഖി ബോധം കെട്ടുവീണു. എന്നാല്‍ പിന്നീട് ശരീരം അനങ്ങി. ഉടനെ മുന്‍സീറ്റില്‍നിന്ന് അഖിലിറങ്ങി കാറില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് ഇരുവരുംചേര്‍ന്ന് വലിച്ചുമുറുക്കി മരണം ഉറപ്പാക്കി. ഈ സമയം മൂന്നാംപ്രതി ആദര്‍ശ് കാറിന് പുറത്തുണ്ടായിരുന്നു.
രാഖിയുടെ വസ്ത്രങ്ങളെല്ലാം മാറ്റിയശേഷമാണ് വീട്ടുപറമ്ബില്‍ നേരത്തേയെടുത്ത കുഴിയില്‍ കൊണ്ടിട്ടത്. നാലടി ആഴത്തിലുള്ള കുഴിയില്‍ മൃതദേഹമിട്ട് ഒരുചാക്ക് ഉപ്പുവിതറി മണ്ണിട്ട് മൂടി. അതിനുമുകളില്‍ കമുകിന്‍തൈ നടുകയും ഉണക്കകമ്ബുകള്‍ കൊണ്ടിടുകയും ചെയ്തു. ജൂണ്‍ 27-നാണ് അവധി തീര്‍ന്ന് അഖില്‍ ഡല്‍ഹിക്ക് മടങ്ങിയത്. ഇതിനുശേഷമാണ് സുഹൃത്തിന്റെ കാര്‍ രാഹുല്‍ തിരിച്ചുനല്‍കിയത്.