മലപ്പുറം : റേഷന്‍ കാര്‍ഡുകള്‍ സംബന്ധിച്ച പരാതികള്‍ ആവശ്യമായ രേഖകള്‍ സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ക്കും സപ്ലൈ ഓഫീസര്‍ക്കും അപേക്ഷ നല്കുമ്പോള് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കാലതാമസവും ഒഴിവാക്കുന്നതിനാണിത്. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രസീതി വാങ്ങി സൂക്ഷിക്കണം.
മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പിന്നീട് നടത്തുന്ന അദാലത്തുകളില്‍ ഈ രസീതി സഹിതം ഹാജരായാല്‍ മതിയെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.