ഓണാഘോഷങ്ങള്‍ക്ക് മാറ്റേകാന്‍ തിരൂര്‍ മഹോത്സവം

311

മലപ്പുറം: തിരൂരിന്റെ കലാസാംസ്‌ക്കാരിക പാരമ്പര്യത്തിന് കൂടുതല്‍ മികവും ശ്രദ്ധയും നല്‍കാനും സമൂഹത്തില്‍ സാംസ്‌കാരികമായ ഉണര്‍വ്വ് സൃഷ്ടിക്കാനും ഓണാഘോഷത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ തിരൂര്‍ മഹോത്സവം സംഘടിപ്പിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിവിധ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങി രണ്ടാഴ്ച കാലം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ വിവിധ സെമിനാറുകളും സംഘടിപ്പിക്കും. പൊലീസ് ലൈനിലെ മൈതാനത്ത് എക്‌സിബിഷനും അമ്യൂസ്‌മെന്റ് പാര്‍ക്കും ഒരുക്കും. ദിവസവും വൈകീട്ട് വ്യത്യസ്ത കലാസാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഗീത, ചലച്ചിത്ര, കാവ്യ രംഗത്തെ പ്രമുഖരെ പരിപാടികളില്‍ അണിനിരത്തും. പ്രശസ്തരായ കലാകാരന്‍മാര്‍, പ്രാദേശിക കലാകാരന്‍മാര്‍ തുടങ്ങിയവരെ വിവിധ കലാപരിപാടികളിലൂടെ നാടിന് പരിചയപ്പെടുത്തും.

തിരൂര്‍ മഹോത്സവത്തിന്റെ ഭാഗമായി ചേമ്പര്‍ ഓഫ് കോമേഴ്‌സുമായി സഹകരിച്ച് തിരൂര്‍ നഗരത്തെ ദീപം കൊണ്ട് അലങ്കരിക്കും. താലൂക്ക് റസിഡന്റ് അസോസിയേഷനുമായി സഹകരിച്ച് പുക്കള മത്സരം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ മത്സരങ്ങള്‍, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ സംഘടിപ്പിക്കും.

ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി, എം.എല്‍.എമാരായ സി. മമ്മുട്ടി, വി. അബ്ദുറഹിമാന്‍ എന്നിവര്‍ രക്ഷാധികളും നഗരസഭാ ചെയര്‍മാന്‍ കെ.ബാവ ചെയര്‍മാനുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപികരണ യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ബാവ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.സഫിയ ടീച്ചര്‍, സ്ഥിരം സമിതി അധ്യക്ഷ പി.ഐ.റൈഹാനത്ത്.

കൗണ്‍സിലര്‍ നാജിറ അഷ്‌റഫ്, കൊക്കൊടി മൊയ്തിന്‍ കുട്ടി ഹാജി, ഗഫൂര്‍ പി. ലില്ലിസ്, പിമ്പുറത്ത് ശ്രീനിവാസന്‍, കെ.പി.പ്രദീപ,് പാറപ്പുറത്ത് കുഞ്ഞുട്ടി, റഹിം മേച്ചേരി,പി.പി.അബ്ദുറഹിമാന്‍, കൈനിക്കര ഷാഫി ഹാജി,ഫിറോസ് ബാബു.സേല്‍ട്ടി തിരുര്‍ അഡ്വ: എം.വിക്രംകുമാര്‍, കെ.കെ.റസാഖ് ഹാജി, മുജീബ് താനാളൂര്‍, ഡോ: മജ്ജുഷ ആര്‍ വര്‍മ്മ, തസ്‌നീം കമര്‍ഷ, ദിലിപ് അമ്പായത്തിങ്കല്‍, കെ.മോഹന്‍ കുമാര്‍, പി.എ.റഷീദ് എന്നിവര്‍ സംസാരിച്ചു.

NO COMMENTS