യു.എ.ഇയിൽ നോർക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാർക്ക് നിയമനം – രജിസ്‌ട്രേഷൻ ആരംഭിച്ചു.

150

യു.എ.ഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോർക്ക റൂട്ട്‌സ് കരാർ ഒപ്പുവെച്ചു. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യു.എ.ഇയിൽ നോർക്ക റൂട്ട്‌സ് മുഖേന ഇത്തരത്തിൽ വലിയ നിയമനം ആദ്യമാണ്.

ജനറൽ ഒ.പി.ഡി, മെഡിക്കൽ സർജിക്കൽ വാർഡ്, ഒ.റ്റി, എൽ.ഡി.ആർ & മിഡ് വൈഫ്, എൻ.ഐ.സി.യു, ഐ.സി.യൂ & എമർജൻസി, നഴ്‌സറി, എൻഡോസ്‌കോപി, കാത്‌ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബി.എസ്.സി നഴ്‌സിങ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസ്സിനു താഴെ പ്രായമുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. അടിസ്ഥാന ശമ്പളം 4000 ദിർഹം മുതൽ 5000 ദിർഹം വരെ (ഏകദേശം 75,000 മുതൽ 94,000 രൂപ വരെ).

മേൽപ്പറഞ്ഞ യോഗ്യതയും (യു.എ.ഇ. ഡി.എച്ച്.സി.സി ലൈസൻസുമുള്ളവർക്ക് മുൻഗണന). താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ സഹിതംrmt1.norka@kerala.gov.in എന്ന ഇ-മെയിലിലേക്ക് ആഗസ്റ്റ് 31-ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾ 0471-2770577, 0471-2770540 എന്നീ നമ്പരുകളിലും 18004253939 എന്ന ടോൾഫ്രി നമ്പരിലും ലഭിക്കും.

NO COMMENTS