തിരുവനന്തപുരം : സ്വാതി തിരുനാൾ മഹാരാജാവിന്റെ സേവനങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം സ്വാതീരവം സ്വാതി തിരുനാൾ സംഗീത കോളേജിൽ ആറിന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്യും. ദേശീയ അവാർഡ് ജേതാവും വീണാവിദുഷിയുമായ പ്രൊഫ.രുക്മിണി ഡോക്യുമെന്ററി പകർപ്പ് ഏറ്റുവാങ്ങും. പ്രിൻസിപ്പൽ പ്രൊഫ.ഹരികൃഷ്ണൻ.ആർ അധ്യക്ഷത വഹിക്കും.