ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയില്‍ എയിംസില്‍ പ്രവേശിപ്പിച്ചത്.
ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, മന്ത്രിസഭയുടെ മാനുഷിക മുഖമായും പ്രവര്‍ത്തനങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. കാഷ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.