കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ കൊട്ടിയൂരിന് സമീപം അടക്കാത്തോട്ടിലാണ് ഉരുള്‍പൊട്ടിയത് . സംഭവത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബ്രഹ്മഗിരി മലനിരകളിലും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ഇരിട്ടി മേഖലയിലെ പുഴകളില്‍ വെള്ളം ഉയര്‍ന്നിരുന്നു. പുഴയോരങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇരിട്ടി, കൂട്ടുപുഴ, കച്ചേരിക്കടവ്, ഉളിക്കല്‍, പൊയ്യൂര്‍ക്കരി, വയത്തൂര്, മണിക്കടവ് എന്നിവിടങ്ങളിലെ പുഴകളിലാണ് വെള്ളം ഉയര്‍ന്നിരിക്കുന്നത്.