കണ്ണൂര്‍ : ശക്തമായ മഴ തുടരുന്ന ജില്ലയില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ കാലവര്‍ഷത്തെ തുടര്‍ന്നുള്ള മരണം ജില്ലയില്‍ ആറായി. പുന്നോല്‍ താഴെവയല്‍ പവിത്രം ഹൗസില്‍ നിധിന്റെ മകന്‍ ആര്‍വിന്‍ ആണ് മരണപ്പെട്ട രണ്ടുവയസ്സുകാരന്‍. വീട്ടിനടുത്ത വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം. വയത്തൂര്‍ വില്ലേജിലെ കാലാക്കീല്‍ പുളിമൂട്ടില്‍ ദേവസ്യ (62), പയ്യന്നൂര്‍ കോറോം മുതിയലം സ്വദേശി കൃഷ്ണന്‍ (62) എന്നിവരാണ് ശനിയാഴ്ച മരണപ്പെട്ട മറ്റു രണ്ടു പേര്‍. ഇരുവരും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്.
പുളിങ്ങോം ആറാട്ട് കടവ് കോളനിയിലെ പുതിയ വീട്ടില്‍ പത്മനാഭന്‍ (51) വെള്ളിയാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരിട്ടി വയന്നൂര്‍ രണ്ടാംകൈയില്‍ വില്ലന്‍പാറ ജോയി (72), പഴശ്ശി വില്ലേജില്‍ കയനി കുഴിക്കലില്‍ കുഞ്ഞിംവീട്ടില്‍ കാവളാന്‍ പത്മനാഭന്‍ (55) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു.
26 വീടുകള്‍ പൂര്‍ണമായും 558 വീടുകള്‍ ഭാഗികമായും തകര്‍ന്നുശക്തമായ മഴയില്‍ ഇന്നലെയും നിരവധി വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. ഇതുവരെ ഇരിട്ടി താലൂക്കില്‍ 15 വീടുകള്‍ പൂര്‍ണമായും 104 വീടുകള്‍ ഭാഗികമായും കണ്ണൂരില്‍ ഒരു വീട് പൂര്‍ണമായും 180 വീടുകള്‍ ഭാഗികമായും പയ്യന്നൂരില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും 135 വീടുകള്‍ ഭാഗികമായും തളിപ്പറമ്പില്‍ ഒരു വീട് പൂര്‍ണമായും 61 വീടുകള്‍ ഭാഗികമായും തലശ്ശേരിയില്‍ നാല് വീടുകള്‍ പൂര്‍ണമായും 78 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായത് ഏഴിടങ്ങളില്‍
ഇത്തവണത്തെ ശക്തമായ മഴയില്‍ ജില്ലയില്‍ ഏഴ് ഇടങ്ങളിലാണ് ഇതുവരെ ഉരുള്‍പൊട്ടലുണ്ടായത്. ഇരിട്ടി താലൂക്കില്‍ അഞ്ചിടങ്ങളിലും തളിപ്പറമ്പ് താലൂക്കില്‍ രണ്ടിടങ്ങളിലും ഉരുള്‍പൊട്ടി. ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് അരീച്ചല്‍, കൊട്ടിയൂര്‍-വെങ്ങലോടി, പാലുകാച്ചി, കേളകം ശാന്തിഗിരി, കോളാരി നാലാംകേരി, തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് മേലോരംതട്ട് നൂലിട്ട മല, നടുവില്‍ മുന്നൂര്‍ കൊച്ചി എന്നിവിടങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. വീടുകള്‍ക്കും ഭൂമിക്കും കൃഷിക്കും വ്യപകമായ നാശനഷ്ടമാണ് ഇതേത്തുടര്‍ന്ന് ഉണ്ടായത്. മഴയെതുടര്‍ന്ന് ജില്ലയില്‍ ഇതിനകം 60 ഹെക്ടര്‍ കൃഷിനാശമുണ്ടായി. നാലു കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.
ഇപി ജയരാജനും ശൈലജ ടീച്ചറും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
ദിവസങ്ങളായി തുടരുന്ന മഴയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നും വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ മന്ത്രിമാരായ ഇപി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വ്യവസായ മന്ത്രി ഇപി ജയരാജന്‍ അരോളി എച്ച്എസ്, പട്ടാനൂര്‍ ആയിപ്പുഴ ജിയുപിഎസ്, പട്ടാനൂര്‍ പാണനാട് അങ്കണവാടി, പട്ടാന്നൂര്‍ കൊടോളിപ്രം സ്‌കൂള്‍, പട്ടാന്നൂര്‍ പാളാട് എല്‍പി സ്‌കൂള്‍, കീഴല്ലൂര്‍ ഗ്രെയ്സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, കീഴല്ലൂര്‍ അങ്കണവാടി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളും ദുരന്ത ബാധിത പ്രദേശങ്ങളായ കണിച്ചാര്‍, ചുങ്കക്കുന്ന് എന്നിവിടങ്ങളുമാണ് സന്ദര്‍ശിച്ചത്.
ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പാനൂര്‍, കരിയാട് മേഖലകളിലെ ക്യാമ്പുകളും സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതോടൊപ്പം മെഡിക്കല്‍ സേവനങ്ങളും കൗണ്‍സലിംഗ് സേവനങ്ങളും ലഭ്യമാക്കാനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകളുടെ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ക്യാമ്പുകളിലെ താമസക്കാരെ മന്ത്രിമാര്‍ ആശ്വസിപ്പിച്ചു.
മന്ത്രി ഇ പി ജയരാജന്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു
കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. വെള്ളംകയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലായി ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു പുറമെ, മഴക്കെടുതികളെ തുടര്‍ന്ന് ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കുന്നവരുടെ പട്ടിക തയ്യാറാക്കാനും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി എന്നിവരുമായി ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രി ചര്‍ച്ച നടത്തി.
ജില്ലയില്‍ 109 ദുരിതാശ്വാസ ക്യാമ്പുകളിലായി 10436 പേര്‍
ജില്ലയില്‍ വിവിധ താലൂക്കുകളിലായി 109 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2366 കുടുംബങ്ങളില്‍ നിന്നായി 10436 പേരാണ് ക്യാമ്പുകളിലുള്ളത്. ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2528 പേരും തളിപ്പറമ്പ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി 2418 പേരും തലശ്ശേരി താലൂക്കില്‍ 22 ക്യാമ്പുകളിലായി 2207 പേരും പയ്യന്നൂര്‍ താലൂക്കില്‍ 10 ക്യാംപുകളിലായി 563 പേരുമാണ് ഉള്ളത്.
താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍- ക്യാംപിന്റെ പേര്, ആളുകളുടെ എണ്ണം എന്നീ ക്രമത്തില്‍. ഇരിട്ടി താലൂക്ക്- വാണിയപ്പാറ ഉണ്ണീശോ പള്ളി പാരിഷ് ഹാള്‍- 68, കച്ചേരിക്കടവ് എല്‍ പി സ്‌കൂള്‍- 99, ആനപ്പന്തി എല്‍ പി സ്‌കൂള്‍- 71, മണ്ണൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ- 103, പൊറോറ യുപി സ്‌കൂള്‍- 83, മേറ്റടി എല്‍പി സ്‌കൂള്‍- 77, ഫാത്തിമമാതാ ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍- 59, കൊട്ടിയൂര്‍ ഐജെഎം എച്എസ്-115, പായം ഗവ. യുപി സ്‌കൂള്‍- 44, ഡോണ്‍ബോസ്‌കോ കോളിക്കടവ്- 259, തൊട്ടിപ്പാലം മദ്രസ എല്‍ പി സ്‌കൂള്‍- 174, നുച്യാട് ഗവ. യുപി സ്‌കൂള്‍- 72, പരിക്കളം യുപി സ്‌കൂള്‍- 65, ബാഫഖി തങ്ങള്‍ എല്‍പി സ്‌കൂള്‍- 379, വെളിയമ്പ്ര എല്‍പി സ്‌കൂള്‍- 283, നാരായണ വിലാസം എല്‍ പി സ്‌കൂള്‍ പെരുമണ്ണ്- 83, പയഞ്ചേരി എല്‍പി സ്‌കൂള്‍- 12, വട്ട്യറ എല്‍പി സ്‌കൂള്‍- 84, മുഴക്കുന്ന് ഗവ. യുപി സ്‌കൂള്‍ 119, സെന്റ് ജോസഫ് എച്ച്എസ് കുന്നോത്ത്- 279.
തളിപ്പറമ്പ് താലൂക്ക്: ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂള്‍- 248, പൊക്കുണ്ട് മദ്‌റസ- 378, കൊയ്യം എല്‍പി സ്‌കൂള്‍- 201, പെരിന്തലേരി എഎല്‍പി സ്‌കൂള്‍- 61, പെരുമ്പ്രക്കടവ് കോട്ടേഴ്‌സ്- 116, കുറ്റിയാട്ടൂര്‍ ഹിദായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്‌റസ- 93, ഐടിഎം കോളേജ് മയ്യില്‍- 148, കുറ്റ്യേരി അങ്കണവാടി- 4, മലപ്പട്ടം എഎല്‍പി സ്‌കൂള്‍- 93, കോഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, മലപ്പട്ടം- 150, ഇരിക്കൂര്‍ റഹ്മാനിയ ഓര്‍ഫനേജ്- 7, ചേടിച്ചേരി എഎല്‍പി സ്‌കൂള്‍- 157, കോടല്ലൂര്‍ എഎല്‍പി സ്‌കൂള്‍- 35, പറശ്ശിനിക്കടവ് എച്ച്എസ്എസ്- 81, മുല്ലക്കൊടി എയുപി സ്‌കൂള്‍- 110, മയ്യില്‍ എച്ച്എസ്എസ്- 90, കമ്പില്‍ മാപ്പിള എച്ച്എസ്- 99, കാഞ്ഞിലേരി എഎല്‍പി സ്‌കൂള്‍- 52, കാഞ്ഞിലേരി ഓഡിറ്റോറിയം- 60,
ശ്രീകണ്ഠപുരം പഴയങ്ങാടി മദ്‌റസ- 20, കൊട്ടൂര്‍വയല്‍ സെന്റ് തോമസ് എല്‍പി സ്‌കൂള്‍- 75, സെന്റ്‌തോമസ് ചര്‍ച്ച് പാരിഷ് ഹാള്‍, കൊട്ടൂര്‍- 55, ശ്രീകണ്ഠപുരം സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 32, ശ്രീകണ്ഠാപുരം സ്വകാര്യ കെട്ടിടം- 25, നെടുങ്ങോം എച്ച് എസ് എസ്- 10, ഉളിക്കല്‍ സ്വകാര്യ കെട്ടിടം- 40, പട്ടുവം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍- 172, ഗവ. ഗസ്റ്റ് ഹൗസ്, ഇരിക്കൂര്‍- 3, സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍, എരുവേശ്ശി- 75, നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാള്‍, വെള്ളാട്- 28, എരുവേശ്ശി വിമല സ്‌പെഷ്യല്‍ കെയര്‍ ആശുപത്രി- 2,
കണ്ണൂര്‍ താലൂക്ക്: നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍-68, നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയം- 60, പുഴാതി അത്താഴക്കുന്ന് മാപ്പിള എല്‍പി സ്‌കൂള്‍- 493, ചിറക്കല്‍ കൊല്ലറത്തിക്കല്‍ പള്ളി മദ്റസ- 30, ഗവ. മാപ്പിള യുപി സ്‌കൂള്‍, കാട്ടാമ്പള്ളി- 113, കോട്ടക്കുന്ന് സ്‌കൂള്‍, ചിറക്കല്‍- 60, അരയമ്പത്ത് സരസ്വതി വിലാസം എല്‍പി സ്‌കൂള്‍, ചിറക്കല്‍- 26, വളപട്ടണം ജിഎച്ച്എസ്എസ്- 18, ചെറുകുന്ന് എഎല്‍പിഎസ്- 190, പള്ളിക്കര എല്‍പി സ്‌കൂള്‍- 108, സെന്റ് മേരീസ് പുന്നച്ചേരി, ചെറുകുന്ന്- 164, താവം ബാങ്ക് ഓഡിറ്റോറിയം- 82, കാട്ടാക്കുളം സെന്റ്‌മേരീസ് കോണ്‍വെന്റ്- 60, കീഴറ എല്‍പി സ്‌കൂള്‍ കണ്ണപുരം- 23,
കല്യാശേരി സൗത്ത് യുപി സ്‌കൂള്‍- 20, മൂന്നുനിരത്ത് സെന്റ് ജെയിംസ് ഇംഗ്ലീഷ് സ്‌കൂള്‍- 22, എളയാവൂര്‍ പെരുമക്കുടിയിലെ സ്വകാര്യ വീട്- 30, എളയാവൂര്‍ അസ്സൈനാര്‍ ക്വാര്‍ട്ടേഴ്‌സ്- 13, പാപ്പിനിശ്ശേരി ആരോണ്‍ യുപി സ്‌കൂള്‍- 130, ഹിദായത്തുല്‍ കാട്ടിലെപള്ളി- 233, അരോളി എച്ച്എസ്- 109, പാപ്പിനിശ്ശേരി ബാങ്ക് ഓഡിറ്റോറിയം- 270, ദേശസേവാ യുപി സ്‌കൂള്‍ കണ്ണാടിപ്പറമ്പ്- 58, മുഴപ്പിലങ്ങാട് കൂര്‍മ്പക്കാവ് ഓഡിറ്റോറിയം- 7, മുഴപ്പിലങ്ങാട് അംബേദ്ക്കര്‍ ലൈബ്രറി- 5, മക്രേരി കോട്ടം എല്‍പി സ്‌കൂള്‍- 26
തലശ്ശേരി താലൂക്ക്: പട്ടാനൂര്‍ ആയിപ്പുഴ ജിയുപിഎസ്- 75, പട്ടാനൂര്‍ ആയയിപ്പുഴ, പട്ടാന്നൂര്‍ കോരാറി മദ്രസ- 89 ജിഎല്‍പി സ്‌കൂള്‍- 533, പട്ടാനൂര്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 24, പട്ടാനൂര്‍ നൂറുല്‍ ഹുദ മദ്രസ- 89, കതിരൂര്‍ ചുണ്ടങ്ങാപൊയില്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂള്‍- 57, കതിരൂര്‍ ശ്രീനാരായണ മഠം മൂന്നാം മൈല്‍- 25, കതിരൂര്‍ ബാബു സ്മാരക മന്ദിരം- 26, കീഴല്ലൂര്‍ ഗ്രെയ്സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍- 8, കീഴല്ലൂര്‍ പഞ്ചായത്ത് ശിശുമന്ദിരം- 10, പടന്നക്കര എംഎല്‍പി സ്‌കൂള്‍,
പെരിങ്ങത്തൂര്‍- 250, പെരിങ്ങത്തൂര്‍ മുക്കാളിക്കര അങ്കണവാടി- 180, പെരിങ്ങത്തൂര്‍ മുക്കാളിക്കര സാംസ്‌കാരിക കേന്ദ്രം- 60, പെരിങ്ങത്തൂര്‍ കിടങ്ങി യുപി സ്‌കൂള്‍- 60, കരിയാട് നായനാര്‍ മന്ദിരം- 128, കരിയാട് സിഎച്ച് മൊയ്തു ഹസ്സന്‍ അംനവാടി- 96, കീഴല്ലൂര്‍ അങ്കണവാടി- 4, പാതിരിയാട് കീഴത്തൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍- 9, കെപിസി എച്എസ്എസ് പട്ടാന്നൂര്‍- 342, പട്ടാന്നൂര്‍ കൊടോളിപ്രം സ്‌കൂള്‍- 64 പട്ടാന്നൂര്‍ പാളാട് എല്‍പി സ്‌കൂള്‍- 73, പട്ടാനൂര്‍ പാണനാട് അങ്കണവാടി- 5,
പയ്യന്നൂര്‍ താലൂക്ക്: പാണപ്പുഴ കുണ്ടന്‍കൊവ്വല്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം- 20, പാണപ്പുഴ പഴയ പോസ്റ്റ് ഓഫീസിന് സമീപം- 102, കൈതപ്രം ഗോകുലം ഓഡിറ്റോറിയം- 135, രാജഗിരി എടക്കോളനി- 45, ഏഴോം കൊട്ടില സ്‌കൂള്‍- 90, പ്രാപ്പൊയില്‍ ജിഎച്ച്എസ്എസ്- 88, തിരുമേനി ജിഎച്ച്എസ്എസ്-9, ജിഎം യുപി സ്‌കൂള്‍ കവ്വായി- 22, എടനാട് എല്‍പി സ്‌കൂള്‍ കുഞ്ഞിമംഗലം- 22, ഗോപാല്‍ യുപി സ്‌കൂള്‍ കുഞ്ഞിമംഗലം- 30.
പി എന്‍ സി/2842/2019
കാലവര്‍ഷം: ജില്ലയില്‍ ഞായറാഴ്ച റെഡ് അലേര്‍ട്ട്
ജില്ലയില്‍ ഞായറാഴ്ച (ആഗസ്ത് 11) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആഗസ്ത് 12 ന് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ അതിതീവ്ര (204 മി. മീറ്ററില്‍ കൂടുതല്‍) മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
കേരള തീരങ്ങളില്‍ മണിക്കൂറില്‍ 45 കി മീ മുതല്‍ 55 കി മീ വരെ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉരുക്കളെ മാറ്റി പാര്‍പ്പിക്കണം
ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വര്‍ക്കായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
പ്രളയം ബാധിച്ചതും/ബാധിക്കാന്‍ സാധ്യതയുളളതുമായ പ്രദേശങ്ങളില്‍ ഉളള ഉരുക്കളെ മാറ്റി പാര്‍പ്പിക്കേണ്ടതാണെന്നും ഇവയ്ക്കാവശ്യമായ തീറ്റക്ഷാമം പരിഹരിക്കാനുളള നടപടികള്‍ അതാത് പ്രദേശത്തെ ക്ഷീര സംഘം പ്രതിനിധികള്‍ ക്ഷീര വികസന ഓഫീസറുമായോ, ഡെപ്യൂട്ടി ഡയറക്ടറുമായോ ബന്ധപ്പെട്ട് ചെയ്യേണ്ടതാണെന്നും ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
തീറ്റപ്പുല്‍കൃഷി, വൈക്കോല്‍, കാലിത്തീറ്റ, ഉരുക്കള്‍, തൊഴുത്ത് എന്നിവ സംബന്ധിച്ച നാശനഷ്ടങ്ങള്‍ അടിയന്തിരമായി ക്ഷീര വികസന യൂണിറ്റിലോ, ക്ഷീര സംഘത്തിലോ, ഡെപ്യൂട്ടി ഡയറക്ടറെയോ അറിയിക്കേണ്ടതാണ്.
ഉരുക്കളുടെ സുരക്ഷയോടൊപ്പം തന്നെ ക്ഷീര കര്‍ഷകരുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്. ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളോട് പ്രദേശത്തെ ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍, സംഘം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടതാണ്.
ക്യാമ്പുകളില്‍ ആവശ്യമായ പാല്‍ ക്ഷീര സംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ എത്തിച്ചു കൊടുക്കേണ്ട താണെന്നും അറിയിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ 944637055/04972707859 നമ്പറുകളില്‍ ബന്ധപ്പെടുക.
പി എന്‍ സി/2845/2019
പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണം
ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആഗസ്ത് 11, 12 തീയതികള്‍ ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍, റേഷന്‍കടകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പി എന്‍ സി/2846/2019