പാലക്കാട്: കനത്ത മഴയില്‍ തടസ്സപ്പെട്ട റെയില്‍ ഗതാഗതം സാധാരണ നിലയിലാകുന്നു. പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ജനശതാബ്ദി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ തിരുവനന്തപുരം – ഷൊറണൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്നുണ്ട്.പാലക്കാട് പാതയില്‍ ഗതാഗതം പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടിത്തുടങ്ങും.
കോഴിക്കോട് പാതയില്‍ പാലങ്ങളും സിഗ്നല്‍ സംവിധാനവും ഓവര്‍ഹെഡ് ഇലക്ട്രിക് ലൈനുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം 35 ട്രെയിനുകളാണ് റദ്ദാക്കിയത്. പാലക്കാട് ഡിവിഷനിലെ 20 ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.