വയനാട് : ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുമെന്ന് ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാനന്തവാടി ആര്‍.ഡി.ഒ ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ക്യാമ്പില്‍ ശുചിത്വ പരിപാലത്തിനായി പ്രത്യേകം ടീമിനെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ദുരിതാശ്വാസ സഹായങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സംവിധാനം ഉപയോഗപ്പെടുത്തണം. ഭീഷണി ഒഴിയുന്നതുവരെ ക്യാമ്പില്‍ നിന്നും ആരെയും തിരികെ വിടില്ല.
പ്രകൃതിക്ഷോഭം നേരിടാനുളള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതികളും യോഗം വിലയിരുത്തി. ഒന്നരമീറ്ററോളം ജലനിരപ്പ് ഉയരാനുളള സാധ്യത കണക്കിലെടുത്താണ് ആളുകളെ സുരക്ഷിത സഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. അപകടമേഖലകളില്‍ നിന്നും മാറാന്‍ വിസമ്മതിക്കുന്നവരെയും അടിയന്തമായി മാറ്റും. ഇവരെ മാറ്റുന്നതിനുളള ചുമതല അതത് വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്. ജനപ്രതിനിധികളുടെ സഹായവും തേടും.കഴിഞ്ഞ വര്‍ഷത്തെ പ്രളയമേഖലകള്‍ പരിശോധിച്ചതു പ്രകാരം ഒരു ലക്ഷത്തോളം പേരെയെങ്കിലും മാറ്റാനുളള തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.പ്രതിക്ഷമായി ബാധിക്കുന്ന കാഞ്ഞിരങ്ങാട്, പെരിങ്ങല്ലൂര്‍,വെളളമുണ്ട,നല്ലൂര്‍നാട്,പനമരം,മാനന്തവാടി,പയ്യമ്പള്ളി,തൃശിലേരി വില്ലേജുകളും പരോക്ഷമായി ബാധിക്കുന്ന തവിഞ്ഞാല്‍ പേര്യ വില്ലേജുകളിലേയും സ്ഥിതികള്‍ വിലയിരുത്തി.
തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കണെന്ന് ഒ.ആര്‍.കേളു എം.എല്‍.എ ആവശ്യപ്പെട്ടു. എന്‍.ഡി.ആര്‍.എഫ് സംഘം പനമരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ബോട്ടില്‍ ഭക്ഷണമെത്തിക്കും. ഒ.ആര്‍.കേളു എം.എല്‍.എ, സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വി.ആര്‍.പ്രേംകുമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.