തിരുവനന്തപുരം : ഇന്ത്യയെന്നാല്‍ വെറും മണ്ണ് മാത്രമല്ലെന്നും മനുഷ്യ ഹൃദയമാണെന്നും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദിയുടെ നടപടിയെ കയ്യടിക്കുന്നവര്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി ഇന്ദിരാഭവനില്‍ നടന്ന രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അധികാരത്തില്‍ ഇരുന്നപ്പോള്‍ രാജീവ് ഗാന്ധി അന്ന് നടന്ന രക്തരൂക്ഷിത സമരങ്ങളെ കൈകാര്യം ചെയ്ത രീതി പഠിക്കാന്‍ മോദി തയ്യാറാകണം. സങ്കുചിത താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തോ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയോ ആയിരുന്നില്ല അന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന് തീരുമാനങ്ങള്‍ എടുത്തത്. സ്വന്തം പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അപ്പുറം രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചത്. രാജ്യത്തിന്റെ അഖണ്ഠതയും ഐക്യവും സമാധാനവും മുന്‍നിര്‍ത്തിയത് അസം, പഞ്ചാബ്, ത്രിപുര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തതെന്നും ആന്റണി പറഞ്ഞത്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയാപ്പോള്‍ അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയപ്പോള്‍ നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നു. മോദി ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു. പഞ്ചായത്ത് രാജ് നിയമം രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ്. നാം ഇന്ന് കാണുന്ന ഡിജിറ്റല്‍ ഇന്ത്യക്ക് അടിത്തറ പാകിയത് രാജീവ് ഗാന്ധിയാണ്. ഇന്ത്യയുടെ ഭാവി സ്വപ്നം കണ്ടാണ് രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചത്.
നരേന്ദ്ര മോദി വോട്ടിനായി രാജ്യതാല്‍പ്പര്യങ്ങള്‍ ഓരോന്നായി തകര്‍ത്തു. രാജ്യത്ത് സമാധാന അന്തരീക്ഷം ഇല്ലാതാക്കി. നാനത്വത്തില്‍ ഏകത്വമെന്ന മഹത്തരമായ നമ്മുടെ പാരമ്പര്യത്തെ കശാപ്പുചെയ്ത മോദി ഏകത്വത്തില്‍ കൂടി രാജ്യത്ത് ഐക്യം കൊണ്ടുവരാനുള്ള മണ്ടന്‍ നടപടികളാണ് സ്വീകരിക്കുന്നതെന്നും എ.കെ.ആന്റണി പറഞ്ഞു.